കോ​​ഴി​​ക്കോ​​ട്: സ്വ​​കാ​​ര്യ സേ​​വ​​ന​​ദാ​​താ​​ക്ക​​ള്‍ നി​​ര​​ക്ക് വ​​ര്‍ധി​​പ്പി​​ച്ച് 17 ദി​​വ​​സ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത് മൊ​​ബൈ​​ല്‍ ക​​ണ​​ക്‌​​ഷ​​നി​​ല്‍ ബി​​എ​​സ്എ​​ന്‍എ​​ല്ലി​​ന് 90 ശ​​ത​​മാ​​നം വ​​ര്‍ധ​​ന.

കേ​​ര​​ള​​ത്തി​​ലാ​​ണു കൂ​​ടു​​ത​​ല്‍ വ​​രി​​ക്കാ​​ര്‍ സ്വ​​കാ​​ര്യ സേ​​വ​​ന​​ദാ​​താ​​ക്ക​​ളെ​​ വി​​ട്ട് ബി​​എ​​സ്എ​​ന്‍എ​​ല്ലിലെ​​ത്തി​​യ​​ത്. ജൂ​​ണി​​ല്‍ 34,637 പേ​​ര്‍ പോ​​ര്‍ട്ട് ചെ​​യ്തു. നി​​ര​​ക്കു​​വ​​ര്‍ധ​​ന പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​ന്ന ജൂ​​ലൈ ഒ​​ന്നു​​മു​​ത​​ല്‍ 17 വ​​രെ 35,497 പേ​​ര്‍ ബി​​എ​​സ്എ​​ന്‍എ​​ല്ലില്‍ എ​​ത്തി.

അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ന്‍ ഡി​​സം​​ബ​​റി​​ന​​കം ഒ​​രു ല​​ക്ഷം ട​​വ​​ര്‍ സ്ഥാ​​പി​​ച്ച് ഗ്രാ​​മ-​​ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ 4ജി ​​സേ​​വ​​നം എ​​ത്തി​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ബി​​എ​​സ്എ​​ന്‍എ​​ല്‍. മ​​ല​​പ്പു​​റം ജി​​ല്ല​​യാ​​ണ് പോ​​ര്‍ട്ട് ചെ​​യ്ത​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ മു​​ന്നി​​ല്‍-1,756 പേ​​ര്‍.


ര​​ണ്ടാ​​മ​​ത് കോ​​ഴി​​ക്കോ​​ട്. 932 വ​​രി​​ക്കാ​​ര്‍. ഡി​​സം​​ബ​​റി​​ന​​കം ഒ​​രു ല​​ക്ഷം ട​​വ​​ര്‍ സ്ഥാ​​പി​​ക്കു​​ന്ന​​തോ​​ടെ ബി​​എ​​സ്എ​​ന്‍എ​​ലി​​ന് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി കു​​റ​​ഞ്ഞ നി​​ര​​ക്കി​​ല്‍ ഇ​​ന്‍റ​​ര്‍നെ​​റ്റ് സൗ​​ക​​ര്യം ന​​ല്‍കാ​​നാ​​വും.

4 ജി ​​സേ​​വ​​ന​​ങ്ങ​​ള്‍ക്കാ​​യി സ്ഥാ​​പി​​ക്കു​​ന്ന ശൃം​​ഖ​​ല ഉ​​പ​​യോ​​ഗി​​ച്ചു​​ത​​ന്നെ 5 ജി​​യി​​ലേ​​ക്ക് മാ​​റാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന​​തി​​നാ​​ല്‍ അ​​തി​​വേ​​ഗ ഇ​​ന്‍റ​​ര്‍നെ​​റ്റ് സാ​​ര്‍വ​​ത്രി​​ക​​മാ​​ക്കി ബി​​എ​​സ്എ​​ന്‍എ​​ല്‍ പ​​ഴ​​യ പ്ര​​താ​​പ​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്താ​​ന്‍ സാ​​ധ്യ​​ത തെ​​ളി​​യു​​ക​​യാ​​ണ്.