സപ്ലൈകോ സിഎംഡിയായി പി.ബി. നൂഹ് ചുമതലയേറ്റു
Tuesday, July 23, 2024 12:48 AM IST
കൊച്ചി: സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പി. ബി. നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.