മഞ്ചേരിയില്‍ ഓക്സിജന്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി
Monday, July 15, 2024 11:18 PM IST
മഞ്ചേരി: ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് സ്ഥാപനമായ ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ പുതിയ ഷോറൂം മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഓക്സിജന്റെ കേരളത്തിലെ വലിയ ഷോറൂമാണ് മഞ്ചേരിയില്‍ ആരംഭിച്ചിരിക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, മഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ സുഹ്റ, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓഫറുകളോടെയും വന്‍ വിലക്കുറവോടെയും ഇലക്ട്രോണിക്സ്-ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റ്സും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് മഞ്ചേരി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ടെലിവിഷനുകള്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഒരു കുടക്കീഴില് വലിയ ശേഖരത്തോടെ ഷോറൂമില്‍ അണിനിരത്തിയിരിക്കുന്നു.
നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ പൂജ്യം ശതമാനം വായ്പാ സൗകര്യവും ലഭ്യമാണ്. മലബാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആകര്‍ഷകമായ ഷോറൂമും സ്മാര്‍ട്ട് ഉപകരണങ്ങളുടെ വന്‍ ശേഖരവുമാണ് മഞ്ചേരി ഓക്സിജനില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഫോണ്‍- 9020100100.