സ്റ്റോം എക്സ് റേസിംഗ് ഇന്ധനം വിതരണം ആരംഭിച്ചു
Monday, July 15, 2024 1:03 AM IST
കൊച്ചി: റേസിംഗ് കാറുകള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഉയര്‍ന്ന ഒക്ടേന്‍ ഗ്യാസൊലിനായ ഇന്ത്യന്‍ ഓയില്‍ സ്റ്റോം എക്സ് റേസിംഗ് ഇന്ധനം പാരദ്വീപ് റിഫൈനറിയില്‍നിന്ന് ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് ആദ്യ ഡെലിവറി നടത്തി.
ഡയറക്ടര്‍ (പൈപ്പ്ലൈന്‍സ്) എന്‍. സെന്തില്‍കുമാര്‍, ഡയറക്ടര്‍ (ആര് ആന്‍ഡ് ഡി) അലോക് ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) വി. സതീഷ് കുമാറാണ് ആദ്യ ഡെലിവറി ഫ്ലാഗ് ഓഫ് ചെയ്തത്.