രാജഗിരി ആശുപത്രിയിൽ വാൽവ് ക്ലിനിക്ക്
Thursday, July 11, 2024 12:20 AM IST
കൊച്ചി: രാജഗിരി ആശുപത്രിയിൽ ആരംഭിച്ച വാൽവ് ക്ലിനിക്ക് നടൻ റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വാൽവ് മാറ്റിവച്ച രോഗികൾക്കു നൽകുന്ന കാർഡിന്റെവിതരണോദ്ഘാടനവും നടൻ നിർവഹിച്ചു.
വാൽവ് രോഗികൾക്കു കാത്തിരിപ്പില്ലാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. ക്ലിനിക്കിന്റെ പ്രവർത്തനസമയം ബുധനാഴ്ചകളിൽ രാവിലെ പത്തു മുതൽ 12 വരെയാണ്.
വാൽവ് കാർഡുള്ള രോഗികൾക്ക് ക്ലിനിക്കിൽ സൗജന്യ പരിശോധനയും എക്കോ, ടിഎംടി ടെസ്റ്റുകൾക്കുപുറമേ ലാബ്, റേഡിയോളജി സേവനങ്ങളിൽ 50 ശതമാനം ഇളവും ലഭിക്കുമെന്ന് കാർഡിയോളജി വിഭാഗം യൂണിറ്റ് ചീഫ് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു.
മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ശിവ് കെ. നായർ, ഡോ. ജേക്കബ് ജോർജ്, ഡോ. ബ്ലെസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.