സോളാർ എനർജി ബങ്ക് പ്രവർത്തനം തുടങ്ങി
Wednesday, July 10, 2024 12:15 AM IST
തൃശൂർ: സൗരോർജമേഖലയിലെ ഇൻസ്റ്റലേഷൻ, അനുബന്ധപ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനു കേരള സോളാർ എനർജി ബങ്ക് സ്ഥാപിതമായി.
കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ വകുപ്പും ഇസാഫ് ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ഊർജബന്ധു സൗരോർജ പരിശീലന കോഴ്സ് വിജയകരമായി പൂർത്തീകരിച്ച പതിനേഴു ടെക്നീഷൻമാരുടെ കൂട്ടായ്മയിലാണു സ്ഥാപനം ആരംഭിച്ചത്.
എംഎസ്എംഇ ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ ലോഗോ പുറത്തിറക്കി.
എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടർ പി.ബി. സുരേഷ്ബാബു, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോണ് പി. ഇഞ്ചക്കലോടി, സൗരോർജ കോഴ്സ് പരിശീലകൻ ഡി. കണ്ണൻ, എം. കൃഷ്ണകുമാർ, എൻ.ജി. സന്തോഷ്, പി.പി. ആന്റണി എന്നിവർ പ്രസംഗിച്ചു. കൂടുതൽ സോളാർ ഇൻസ്റ്റാൾ ചെയ്തതിനുള്ള പുരസ്കാരം പി.കെ. നസ്ലയ്ക്കു സമ്മാനിച്ചു.