ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി സ​ര്‍​വ​കാ​ല​നേ​ട്ട​ത്തി​ല്‍
ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന  ക​യ​റ്റു​മ​തി സ​ര്‍​വ​കാ​ല​നേ​ട്ട​ത്തി​ല്‍
Wednesday, June 19, 2024 12:46 AM IST
കൊ​​​ച്ചി: ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ലെ​​​ത്തി.

2023-24 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 60,523.89 കോ​​​ടി രൂ​​​പ (7.38 ബി​​​ല്യ​​​ണ്‍ യു​​​എ​​​സ് ഡോ​​​ള​​​ര്‍) മൂ​​​ല്യ​​​മു​​​ള്ള 17,81,602 മെ​​​ട്രി​​​ക് ട​​​ണ്‍ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​മാ​​​ണ് ഇ​​​ന്ത്യ ക​​​യ​​​റ്റി അ​​​യ​​​ച്ച​​​ത്.​ അ​​​ള​​​വി​​​ലും മൂ​​​ല്യ​​​ത്തി​​​ലും ശീ​​​തീ​​​ക​​​രി​​​ച്ച ചെ​​​മ്മീ​​​ന്‍ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന​​​മാ​​​യി തു​​​ട​​​രു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും പ്ര​​​ധാ​​​ന വി​​​പ​​​ണി​​​ക​​​ളാ​​കു​​​ക​​​യും ചെ​​​യ്തു.

2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന 2.67 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 2022-23 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം ഇ​​​ന്ത്യ 63,969.14 കോ​​​ടി രൂ​​​പ (8.09 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍) മൂ​​​ല്യ​​​മു​​​ള്ള 17,35,286 മെ​​​ട്രി​​​ക് ട​​​ണ്‍ സ​​​മു​​​ദ്രോ​​​ത്പ​​ന്ന​​​മാ​​​ണു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്.

വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ട്ടെ​​​ങ്കി​​​ലും 17,81,602 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​ള​​​വും 7.38 ബി​​​ല്യ​​​ണ്‍ യു​​​എ​​​സ് ഡോ​​​ള​​​ര്‍ മൂ​​​ല്യ​​​വു​​​മു​​​ള്ള സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ 2023-24 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​ഞ്ഞ​​​താ​​​യി മ​​​റൈ​​​ന്‍ പ്രോ​​​ഡ​​​ക്ട​​​സ് എ​​​ക്‌​​​സ്‌​​​പോ​​​ര്‍​ട്ട് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് അ​​ഥോ​​​റി​​​റ്റി (എം​​​പി​​​ഇ​​​ഡി​​​എ) ചെ​​​യ​​​ര്‍​മാ​​​ന്‍ ഡി.​​​വി.​​​ സ്വാ​​​മി പ​​​റ​​​ഞ്ഞു.

ര​​​ണ്ടാ​​​മ​​​ത്തെ മി​​​ക​​​ച്ച ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന​​​മാ​​​യ ശീ​​​തീ​​​ക​​​രി​​​ച്ച മ​​​ത്സ്യ​​​ത്തി​​​ന് 5,509.69 കോ​​​ടി (671.17 മി​​​ല്യ​​​ണ്‍ യു​​​എ​​​സ് ഡോ​​​ള​​​ര്‍) ല​​​ഭി​​​ച്ചു. ഇ​​​ത് അ​​​ള​​​വി​​​ല്‍ 21.42 ശ​​​ത​​​മാ​​​ന​​​വും യു​​​എ​​​സ് ഡോ​​​ള​​​ര്‍ വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 9.09 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ്.

മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന​​​മാ​​​യ മ​​​ത്സ്യ/​​​ചെ​​​മ്മീ​​​ന്‍ പൊ​​​ടി (ഫി​​​ഷ്/​​​ചെ​​​മ്മീ​​​ന്‍ മീ​​​ല്‍), ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഉ​​​ണ​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി 15.89 ശ​​​ത​​​മാ​​​ന​​​വും 6.08 ശ​​​ത​​​മാ​​​നം യു​​എ​​​സ് ഡോ​​​ള​​​ര്‍ വ​​​രു​​​മാ​​​ന​​​വു​​​മാ​​​യി 3684.79 കോ​​​ടി രൂ​​​പ ( 449.17 മി​​​ല്യ​​​ണ്‍ യു​​എ​​​സ് ഡോ​​​ള​​​ര്‍) നേ​​​ടി.

നാ​​​ലാ​​​മ​​​ത്തെ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന​​​മാ​​​യ ശീ​​​തീ​​​ക​​​രി​​​ച്ച കൂ​​​ന്ത​​​ല്‍ അ​​​ള​​​വി​​​ല്‍ 5.25 ശ​​​ത​​​മാ​​​ന​​​വും യു​​എ​​​സ് ഡോ​​​ള​​​ര്‍ വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 5.06 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി 3061.46 കോ​​​ടി രൂ​​​പ (373.40 മി​​​ല്യ​​​ണ്‍ യുഎ​​​സ് ഡോ​​​ള​​​ര്‍) നേ​​​ടി. ​ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ അ​​​ഞ്ചാം സ്ഥാ​​​ന​​​മു​​​ള്ള സു​​​റു​​​മി ഇ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി 4.12 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,35,327 ട​​​ണ്ണി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.