എഐ കാമറ: കെല്‍ട്രോണിന് രണ്ടു ഗഡു കൂടി നല്കാന് അനുമതി
Wednesday, June 12, 2024 12:19 AM IST
കൊച്ചി: ഗതാഗത നിരീക്ഷണത്തിന് സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ ലഭിക്കാനുള്ള തുകയുടെ രണ്ടു ഗഡു കൂടി കെല്‍ട്രോണിന് അനുവദിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പണം അനുവദിച്ചാലും കെല്‍ട്രോൺ വിനിയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം.
എഐ കാമറ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയില്‍ ഫണ്ട് അനുവദിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ ഗഡുക്കള്‍ ലഭിക്കാനായി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് മുമ്പാകെ കെല്‍ട്രോണ്‍ ആവശ്യമുന്നയിച്ചത്.
കെല്‍ട്രോണിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് മൂന്നും നാലും ഗഡു അനുവദിക്കാന്‍ കോടതി അനുമതി നല്കി. ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നല്കാന് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
236 കോടി രൂപ ചെലവിട്ട് ബിഒഒടി മാതൃകയിലുള്ള പദ്ധതിക്കാണ് ടെൻഡര്‍ വിളിച്ചിരുന്നതെന്നും പിന്നീട് പണം നല്കി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റിയെന്നുമാണ് ഹര്‍ജിക്കാരുടെ മുഖ്യ ആരോപണം. പദ്ധതി നടത്തിപ്പിനുള്ള മതിയായ യോഗ്യത കെല്‍ട്രോണിനില്ല.
പദ്ധതി നടത്തിപ്പുകാര്‍ക്ക് ഭരണത്തിലെ ഉന്നതരുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ധനവകുപ്പ് തള്ളിയിട്ടും പദ്ധതി നടപ്പാക്കാന്‍ കാരണം. വര്‍ധിച്ച തുകയാണ് അനുവദിച്ചിരിക്കുന്നതെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. ഹര്‍ജി ജൂലൈ 25ന് വീണ്ടും പരിഗണിക്കും.