മുത്തൂറ്റ് മിനി പോഷകാഹാര പദ്ധതി തുടങ്ങി
Wednesday, June 12, 2024 12:19 AM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബംഗളൂരുവിലെ സെന്റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്യൂണിറ്റി സ്കൂളുമായി സഹകരിച്ച് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് പോഷകാഹാരം നല്കുന്ന പദ്ധതി (സ്നേഹാലയ സില്‍വര്‍25 ന്യൂട്രിക്കാപ്) ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ബംഗളൂരു മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് റെസിഡന്റ് ഡയറക്ടര്‍ സാറാമ്മ മാമ്മന്‍, സി. സനല്‍കുമാര്‍, രഘു റാവു, സ്നേഹാലയ പ്രസിഡന്റ് ഫാ. കൗമ തുടങ്ങിയവർ പങ്കെടുത്തു.