ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം തുറന്നു
Friday, May 24, 2024 3:02 AM IST
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, കൗണ്ടി കോർട്ട് ലോ 3 പ്രിസൈഡിംഗ് ജഡ്ജി ജൂലി മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പ്രത്യേക ഓഫറുകളോടെയാണു പുതുക്കിയ ഷോറൂമിന്റെ പ്രവർത്തനം തുടങ്ങിയത്. നിശ്ചിതമൂല്യത്തിനു സ്വർണം, ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്കു സ്വർണനാണയങ്ങൾ സൗജന്യമായി നൽകും. ജ്വല്ലറി ഷോപ്പിംഗിൽ ഏറ്റവും മികച്ച ലോകോത്തര അനുഭവം സമ്മാനിക്കുകയെന്നതാണ് വിപുലീകരിച്ച ഷോറൂമിന്റെ ലക്ഷ്യമെന്നു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.