വായ്പാ വിതരണം: മുത്തൂറ്റ് ഫിന്‍കോര്‍പ്പിനു മുന്നേറ്റം
Wednesday, May 22, 2024 12:52 AM IST
കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് വിതരണം ചെയ്ത വായ്പകള്‍ 18.60 ശതമാനം വളര്‍ച്ചയോടെ 61,703.26 കോടി രൂപയെന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 33,359.30 കോടി രൂപയായി. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വര്‍ധിച്ച് 50167.12 കോടി രൂപയിലെത്തിയെന്നും ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.