ഇന്ത്യന്‍ ഓയില്‍ ശ്രീലങ്കയിലേക്ക് എക്സ്പി 100 കയറ്റുമതി ചെയ്യുന്നു
Monday, May 20, 2024 12:52 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ 100 ഒക്ടേന്‍ പ്രീമിയം ഇന്ധനമായ എക്സ്പി 100ന്റെ ആദ്യ ലോഡ് ശ്രീലങ്കയിലേക്കു കയറ്റുമതി ചെയ്തു.
നവി മുംബൈയിലെ നവ ഷെവയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി. സതീഷ് കുമാര്‍ ഉദ്ഘാടന ഷിപ്മെന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ലങ്ക ഐഒസി ചെയര്മാന് സുജോയ് ചൗധരി, ട്രാഫിക് ജിഎം ഗിരീഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.