വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
Wednesday, May 15, 2024 1:39 AM IST
കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും മുൻനിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വില്പനയില് മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
1,071 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് കഴിഞ്ഞ മാസം കയറ്റിയയച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയിൽ 135 ശതമാനം അധികം വളര്‍ച്ചയാണു രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.