ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
Monday, May 13, 2024 12:45 AM IST
കൊച്ചി: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡി ക്യൂ 3, ക്യു 3 സ്പോർട്ട്ബാക്ക് മോഡലുകൾക്ക് ലിമിറ്റഡ് ബോൾഡ് എഡിഷനുകൾ പുറത്തിറക്കി.
ഓഡി ക്യൂ3 ബോൾഡ് എഡിഷന് 54,65,000 രൂപയും ഓഡി ക്യു3 സ്പോർട്ട്ബാക്ക് ബോൾഡ് എഡിഷന് 55,71,000 രൂപയുമാണ് എക്സ് ഷോറൂം വില. ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും കറുത്ത ഓഡി വളയങ്ങൾ, കറുത്ത വിൻഡോ സറൗണ്ടുകൾ, ബ്ലാക്ക് ഒ ആർ വി എമ്മുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയാണ് ബോൾഡ് എഡിഷന്റെ പ്രധാന ആകർഷകങ്ങൾ.