കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
Friday, April 19, 2024 1:11 AM IST
കൊച്ചി: കെഎല്‍എഫ് നിര്‍മല്‍ കോള്‍ഡ് പ്രസ്ഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എറണാകുളം ജില്ലയിലെ 25 സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സംഘടിപ്പിച്ച ഷൈന്‍ ആന്‍ഡ് സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റ് സെലിബ്രേഷന് മത്സരത്തില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ കൈമാറി.
കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും കെഎല്‍എഫ് നിര്‍മല്‍ കോള്‍ഡ് പ്രസ്ഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ബ്രാന്‍ഡ് അംബാസിഡറുമായ ഐശ്വര്യലക്ഷ്മി ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ഒന്നാം സ്ഥാനം നേടിയ വിജയിക്ക് മെഗാ സമ്മാനമായി ഐശ്വര്യലക്ഷ്മിക്കൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരം ലഭിച്ചു. രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്, മൂന്നാം സമ്മാനമായി മൂന്നു പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, നാലാം സമ്മാനമായി നാലുപേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, അഞ്ചാം സമ്മാനമായി അഞ്ചുപേര്‍ക്ക് സ്മാര്‍ട്ട്വാച്ച് എന്നിവയ്ക്കു പുറമെ 25 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.
മാറുന്ന കാലത്തിന്റെ അഭിരുചികള്‍ക്ക് അനുസൃതമായി ഉത്പന്നനിരയില്‍ നടപ്പാക്കിയ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പുതിയ കെഎല്‍എഫ് ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.
കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ ജോണ്‍ ഫ്രാന്‍സിസ്, പോള്‍ ഫ്രാന്‍സിസ്, ബിസിനസ് ഹെഡ് ജോര്‍ജ് ജോണ്‍, കേരള സെയില്‍സ് ഹെഡ് കെ.വി. ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.