ധാരണാപത്രം
Friday, April 12, 2024 12:23 AM IST
കൊച്ചി: ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് സിംഗപ്പൂരിൽ യുപിഐ പേമെന്റ് സാധ്യമാക്കുന്നതിനുള്ള കരാറിൽ സിംഗപ്പൂർ ടൂറിസം ബോർഡും ഫോൺപേയും ഒപ്പുവച്ചു.
സിംഗപ്പൂർ ടൂറിസം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് മെലിസ ഔയും ഫോൺപേ ഇന്റർനാഷണൽ പേമെന്റ് ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിതേഷ് പൈയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.