കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Wednesday, April 10, 2024 12:39 AM IST
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായാണു കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍നിന്നു കൂടുതല്‍ ആഭ്യന്തര വിദേശ സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചി വിമാനത്താവളത്തില്‍നിന്ന് ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 93 ല്‍ നിന്ന് 104 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ദമാം, ബഹറിന്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിച്ചു.
ഗള്‍ഫ് മേഖലയിലെ അബുദാബി, ബഹറിന്‍, ദമാം, ദോഹ, ദുബായ്, മസ്ക്കറ്റ്, റിയാദ്, ഷാര്‍ജ, സലാല എന്നീ ഒമ്പതു കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുണ്ട്. ഹൈദരാബാദിലേക്കും കോല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു.