ഭാരത് ടെക് ട്രയംഫ് വിജയികളെ പ്രഖ്യാപിച്ചു
Tuesday, February 27, 2024 12:46 AM IST
കൊച്ചി: പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിന്‍സോയുടെ ‘ഭാരത് ടെക് ട്രയംഫ്’ വിജയികളെ പ്രഖ്യാപിച്ചു.
സാങ്കേതികവിദ്യ, ഗെയിമിംഗ് മേഖലകളില്‍നിന്നുള്ള 150 കമ്പനികളില്‍നിന്നാണു പത്തു വിജയികളെ തെരഞ്ഞെടുത്തത്.
സാന്‍ ഫ്രാന്‍സിസ്കോയിൽ അടുത്ത മാസം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് കോണ്‍ഫറന്‍സിൽ ഇതാദ്യമായി അവതരിപ്പിക്കുന്ന ഇന്ത്യന്‍ പവലിയനില്‍ വിജയികള്‍ക്ക് അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.