പൊട്ടിയ ടൈലുകളുടെ പുനരുപയോഗവുമായി സോമാനി ടൈല്‍സ്
Tuesday, February 27, 2024 12:46 AM IST
കൊച്ചി: ടൈല്‍ വ്യവസായത്തിലെ പ്രമുഖരായ സോമാനി സെറാമിക്സ് ലിമിറ്റഡ് ദേശീയ ടൈല്‍സ് ദിനത്തിൽ ‘ട്രാന്‍സ്ഫോമിംഗ് ബ്രോക്കണ്‍ ടൈല്‍ ഇന്‍ സ്റ്റൈൽ’ പരിപാടി നടത്തി.
പാഴ് ടൈലുകളില്‍ കലാപരമായ സാധ്യതകള്‍ കണ്ടെത്തുന്നതിനും രൂപകല്പനയിലെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരുവനന്തപുരം ആര്‍ക്കിടെക്ചര്‍ കോളജ് വിദ്യാര്‍ഥികളുമായി സഹകരിച്ചായിരുന്നു പരിപാടി.
തകര്‍ന്ന ടൈലുകളെ മൊസൈക്കുകളായി പുനര്‍നിര്‍മിച്ച് അവയുടെ സൃഷ്ടിപരമായ സാധ്യതകള്‍ പ്രദര്‍ശിപ്പിച്ചു. ഇരുപതിലധികം വാസ്തുവിദ്യാ വിദ്യാര്‍ഥികള്‍ 8-10 അടി ഉയരത്തില്‍ ഇത്തരത്തിൽ കലാസൃഷ്ടിയും ഒരുക്കി.