വിന്റര്‍ഫീല്‍ പുതിയ ശ്രേണി വസ്ത്രങ്ങള്‍ ഹണി റോസ് പുറത്തിറക്കും
Saturday, February 24, 2024 12:44 AM IST
തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിന്റര്‍ഫീല്‍ ഗാര്‍മെന്റ്സ് ഷര്‍ട്ടുകള്‍, ലെഗ്ഗിന്‍സ്, മാക്സികള്‍ തുടങ്ങിയവ വിപണിയിലെത്തിക്കുന്നു.
നാളെ വൈകുന്നേരം 5.30നു കാസിനോ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാതാരം ഹണി റോസ് പുതിയ വസ്ത്രങ്ങള്‍ അവതരിപ്പിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റും വിന്റര്‍ഫീല്‍ ചെയര്‍മാനുമായ കെ.വി. അബ്ദുള്‍ ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി വിന്റര്ഫീലിനു മൂന്നു വസ്ത്രനിര്‍മാണ യൂണിറ്റുകളാണുള്ളത്. നൂറിലധികം സ്ത്രീകളാണു ഗാര്മെന്റ്സില് ജോലിചെയ്യുന്നത്. നാളെ നടക്കുന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഫാഷന്‍ ഷോയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ വിന്റര്‍ഫീല്‍ എംഡി എന്‍.ആര്. വിനോദ്കുമാര്‍, ഡയറക്ടര്‍ വി.ടി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.