വണ്ടർലായിൽ ലീപ് വീക്ക് ഓഫർ
Friday, February 23, 2024 3:00 AM IST
കൊച്ചി: നാളെ മുതൽ 29 വരെ പാർക്കുകളിൽ ‘ലീപ് വീക്ക് ഓഫർ’ പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേസ്. ഓഫറിന്റെ ഭാഗമായി നാളെ മുതൽ 29 വരെയുള്ള ഒരാഴ്ച 929 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.
ഓഫറിന്റെ ഭാഗമായി സന്ദർശകർക്കു പാർക്ക് ടിക്കറ്റും ഭക്ഷണവും അടങ്ങുന്ന കോംബോ ടിക്കറ്റുകൾ 1229 രൂപയിലും ലഭിക്കും. ഓൺലൈൻ ടിക്കറ്റുകൾക്കു മാത്രം ബാധകമായ ലീപ് വീക്ക് ഓഫർ വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ലഭിക്കും.