മലങ്കര ക്രെഡിറ്റ് സൊസൈറ്റി നവീകരിച്ച ശാഖയുടെ ഉദ്ഘാടനം ഇന്ന്
Thursday, February 22, 2024 12:39 AM IST
തിരുവനന്തപുരം: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ തിരുവനന്തപുരം ഉള്ളൂരിലുള്ള നവീകരിച്ച ശാഖയുടെ ഉദ്ഘാടനം ഇന്നു നടക്കും. എം. മുകേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഡയമണ്ട് ലോണ്‍ സെക്ഷന്‍ ഉദ്ഘാടനം സിനിമാതാരം ആര്യ ബാബുവും നിര്‍വഹിക്കും. നിര്‍ധനരായ ആളുകള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടത്തും.
ഡോ. ബോബി ചെമ്മണ്ണൂര്‍ (ബോച്ചേ) പ്രൊമോട്ടര്‍ ആയിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2022 - 2023 സാമ്പത്തികവര്‍ഷത്തില്‍ 540 കോടിക്കു മുകളില്‍ ബിസിനസ് ചെയ്യുകയും 35000 മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കുകയും ചെയ്തു. ഇപ്പോള്‍ 65000ല്‍ അധികം മെമ്പര്‍മാരും 750 കോടിയുടെ ബിസിനസും 600108 തൊഴിലാളികളുമുള്ള സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.
2025 മാര്‍ച്ച് 31 നുള്ളില്‍ 4500 കോടി രൂപയുടെ ബിസിനസും 1500ല്‍പരം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുകയും കൂടാതെ 2030 ആകുമ്പോഴേക്കും 25000 കോടി ടേണ്‍ ഓവര്‍ ഉള്ള ഇന്ത്യയിലെതന്നെ നമ്പര്‍വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി ക്രെഡിറ്റ് സൊസൈറ്റിയെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നു കമ്പനി ചെയര്മാന് ജിസോ ബേബി പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിലും തമിഴനാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തന അനുമതിയുള്ളതും മെമ്പര്മാരില്നിന്നു നിക്ഷേപം സ്വീകരിക്കാനും മെമ്പര്‍മാര്‍ക്ക് ലോണ്‍ നല്‍കാനും അധികാരമുള്ളതുമായ സ്ഥാപനമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെന്നു ഭാരവാഹികള്‍ പറഞ്ഞു.
ഡയമണ്ട് ലോണ്‍, ഗോള്‍ഡ് ലോണ്‍, എക്സ്പ്രസ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ടൂ വീലര്‍ ലോണ്‍, ഫോര്‍ വീലര്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഗ്രൂപ്പ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങി വിവിധ തരത്തിലുള്ള ലോണുകള്‍ മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നു.
ലോണുകള്‍ക്ക് പുറമെ മെമ്പര്‍മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വിവിധ നിക്ഷേപ പദ്ധതികളുമുണ്ട്.