ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
Thursday, February 22, 2024 12:39 AM IST
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു.
ആപ്പിൾ, ആൻഡ്രോയ്ഡ് ഫോണുകളിലെ സിരി, ഓകെ ഗൂഗിൾ എന്നിവ ബഡ്സ് എക്സിലൂടെ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഏതുതരം ബ്ലൂടൂത്ത് ഡിവൈസുകളുമായും ബന്ധിപ്പിക്കാം. 1,799 രൂപയാണു വില. ഒരു വർഷം വാറണ്ടിയുണ്ട്. ആമസോണ്‍, ജിയോ മാർട്ട്, ഫ്ളിപ്കാർട്ട് എന്നിവിടങ്ങളിൽ ലഭ്യമാണ്.