ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും
Wednesday, February 21, 2024 1:39 AM IST
ന്യൂഡൽഹി: രാജ്യത്തുനിന്ന് ഉള്ളി കയറ്റുമതിക്കുള്ള നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
വിലക്കയറ്റം പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിൽ ഉള്ളി ലഭ്യത ഉറപ്പുവരുത്താനുമാണ് കയറ്റുമതി നിരോധനം തുടരുന്നത്. 2023 ഡിസംബർ എട്ടിനാണ് ഉള്ളി കയറ്റുമതിക്ക് മാർച്ച് 31 വരെ നിരോധനം ഏർപ്പെടുത്തിയത്.