സാന്റാ മോണിക്കയുടെ ‘മെഗാ ത്രീ ഇൻ വൺ’ ഓഫർ ഇന്ന്
Tuesday, February 20, 2024 1:47 AM IST
കോട്ടയം: വിദേശ ഉപരിപഠനത്തിന് അഡ്മിഷൻ ഉറപ്പാക്കാൻ ‘മെഗാ ത്രീ ഇൻ വൺ’ ഓഫറുമായി സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്.
അവസാന വർഷ പ്ലസ് ടു, ഡിഗ്രി, വിദ്യാർഥികൾ ഉൾപ്പെടെ നിബന്ധകൾക്ക് വിധേയമായി എൻട്രൻസ് ഇല്ലാതെതന്നെ പ്രമുഖ സർവകലാശാലകളിൽ മുൻകൂട്ടി സീറ്റ് ഉറപ്പാക്കാൻ സഹായിക്കുന്ന ‘മെഗാ ത്രീ ഇൻ വൺ’ ഓഫർ ഇന്ന് സാന്റാ മോണിക്കയുടെ കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ , കട്ടപ്പന ശാഖകളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും.
പ്ലസ് വൺ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മികച്ച സ്കോളർഷിപ്പുകൾ കരസ്ഥമാക്കാം. പഠിക്കുന്നതിനൊപ്പം മൾട്ടി നാഷണൽ കമ്പനികളുടെ സ്റ്റൈപ്പെന്റോടുകൂടിയുള്ള ഇന്റേൺഷിപ്പുകൾ ഉൾപ്പെടെ എലിജിബിലിറ്റി അസസ് ചെയ്ത് വിദേശ ഉപരി പഠനത്തിന് അഡ്മിഷൻ ഉറപ്പാക്കാം.
ഒരു ലക്ഷം വിദേശ ഇന്റേൺഷിപ്പുകളും എട്ടു മില്യൺ വിദേശ സ്കോളർഷിപ്പുകളും 23 മില്യൺ വിദേശ സ്റ്റൈപ്പൻഡുകളും ഉൾപ്പെടുന്നതാണ് മെഗാ ത്രീ ഇൻ വൺ ഓഫറുകൾ. ഒപ്പം, 50000 രൂപ വരെയുള്ള സമ്മാന കൂപ്പണുകളും വിദ്യാർഥികൾക്ക് സ്വന്തമാക്കാമെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദേശ വിദ്യാഭ്യാസ വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനും യോഗ്യതാ നിർണയത്തിലൂടെ സീറ്റുകൾ മുൻകൂട്ടി ഉറപ്പിക്കാനും അവസരമുണ്ടാകും. പ്രവേശനം സൗജന്യമാണ്. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 7034119990, 0484 4150999 എന്നീ ഫോണ് നമ്പറുകളിൽ ബന്ധപ്പെടുക.