റബര്‍വിലയിൽ വിദേശത്ത് കയറ്റം; വ്യത്യാസം 21 രൂപ
Tuesday, February 20, 2024 1:47 AM IST
കോട്ടയം: റബര്‍ വിദേശവിലയേക്കാള് ആഭ്യന്തരവില 21 രൂപ കൂറവ്. റബര്‍ ബോര്‍ഡ് വ്യവസായികളുടെ താല്പര്യത്തില് ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് നിശ്ചയിച്ച വില 165 രൂപ. ആര്‍എസ്എസ് അഞ്ചിന് 161 രൂപ.
രണ്ടു മാസം മുന്‍പ് വരെ വിദേശവിലയേക്കാള് 10 രൂപ കൂടുതലായിരുന്നു ആഭ്യന്തര വില. റബറിന് വിപണിയില്‍ കടുത്ത ക്ഷാമം നേരിടുമ്പോഴും വില ഉയരാത്തതില്‍ പരക്കെ ആശങ്കയുണ്ട്. നിലവില്‍ റബര്‍ വില 200 രൂപയ്ക്ക് മുകളില്‍ എത്തേണ്ടതാണ്.