വൈഡിഎം കാമ്പയ്നുമായി ജിയോ ബിപി
Saturday, February 17, 2024 1:01 AM IST
കൊച്ചി: പ്രമുഖ മൊബിലിറ്റി സൊലൂഷന് പ്രൊവൈഡറായ ജിയോ ബിപിയുടെ ഊര്‍ജമേഖലയിലെ പ്രകടനം, സേവനം, മികച്ച ടെക്നോളജി എന്നിവയിലൂന്നിയുള്ള യു ഡിസര്‍വ് മോര് (വൈഡിഎം) കാമ്പയിന് ആരംഭിച്ചു.
ജിയോ ബിപി പള്‍സ് ഇവി ചാര്‍ജിംഗ് പോയിന്റ് നെറ്റ്വര്‍ക്കിനൊപ്പം ബെസ്പോക് ആക്ടീവ് ടെക്നോളജി മുഖേന 4.3 ശതമാനം വരെ ഉയര്‍ന്ന മൈലേജ് നല്കുന്ന ഡീസലും എന്‍ജിനുകളെ വൃത്തിയുള്ളതാക്കുന്ന പെട്രോളിനെയും കുറിച്ചുള്ള പ്രചാരണമാണിത്.
ലഘുഭക്ഷണം, യാത്രാവസ്തുക്കള്‍ എന്നിവയ്ക്ക് 24-7 ഷോപ്പ്, വൈല്‍ഡ് ബീന്‍ കഫേയ്ക്കു കീഴിലുള്ള സിഗ്നേച്ചര്‍ കോഫി എന്നിവയുള്‍പ്പെടുന്ന ജിയോ ബിപി മൊബിലിറ്റി സ്റ്റേഷനുകളുടെ സവിശേഷതകളും വൈഡിഎം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.