നിസാന്‍ വണ്‍ അവതരിപ്പിച്ചു
Friday, February 16, 2024 3:04 AM IST
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ വെബ് പ്ലാറ്റ്ഫോമായ നിസാന്‍ വണ്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് കാറുകളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ്, കാര്‍ തെരഞ്ഞെടുക്കല്‍, കാര്‍ ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ നിസാന്‍ വണ്ണില്‍ ലഭ്യമാണ്.
ഒരു ലക്ഷം നിസാന്‍ മാഗ്നെറ്റ് വിറ്റഴിച്ചതിന്റെ ഭാഗമായാണു നിസാന്‍ വണ്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം നിസാന്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി റഫര്‍ ആന്‍ഡ് ഏണ് പ്രോഗ്രാമും അവതരിപ്പിച്ചു.