കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​രി​ല്‍ നോ​ര്‍ക്ക റൂ​ട്ട്സ് പു​തു​താ​യി ആ​രം​ഭി​ച്ച റീ​ജ​ണ​ല്‍ സ​ബ് സെന്‍ററി​ല്‍ വി​ദ്യാ​ഭ്യാ​സ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​റ്റ​സ്റ്റേ​ഷ​നാ​യി പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

21ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന അ​റ്റ​സ്റ്റേ​ഷ​നി​ല്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്കാ​ണ് അ​വ​സ​രം. www.norkaroots.org എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, പാ​സ്പോ​ര്‍ട്ട്, സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മാ​ര്‍ക്ക് ലി​സ്റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ര്‍പ്പും സ​ഹി​തം പ​ങ്കെ​ടു​ക്കാം.


വ്യ​ക്തി​വി​വ​ര സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​റ്റ​സ്റ്റേ​ഷ​നാ​യു​ള​ള അ​പേ​ക്ഷ​യും ക്യാ​മ്പി​ല്‍ സ്വീ​ക​രി​ക്കും. അ​ന്നേ​ദി​വ​സം നോ​ര്‍ക്ക റൂ​ട്ട്സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ല്‍ അ​റ്റ​സ്റ്റേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

നോ​ര്‍ക്ക റൂ​ട്ട്സ് റീ​ജ​ണ​ല്‍ സ​ബ് സെ​ന്‍റര്‍ വി​ലാ​സം: ഒ​ന്നാം നി​ല, ചി​റ്റൂ​ര്‍ ചേം​ബേ​ഴ്സ് ബി​ല്‍ഡിംഗ്‌ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പം, ചെ​ങ്ങ​ന്നൂ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല. ഫോ​ണ്‍: 0479 208 0428, 9188492339 (ചെ​ങ്ങ​ന്നൂ​ര്‍), 0471-2770557, 2329950 (തി​രു​വ​ന​ന്ത​പു​രം). ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 18004253939.