ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 700ലധികം സ്റ്റാളുകൾ
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ് 2023) ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ആയുർവേദ എക്സ്പോ പവലിയൻ തയാറാകുന്നു.
2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനിൽ ആയുഷ് വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 700ലധികം സ്റ്റാളുകൾ ഉണ്ടാകും.
ഡിസംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായ ആയുഷ് എക്സ്പോയ്ക്ക് 10,000 ചതുരശ്രയടി വിസ്തീർണമുണ്ട്.
ആയുർവേദത്തിന്റെ ഏറ്റവും വലിയ സമ്മേളനമായ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും.
ജിഎഎഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യമേള കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്യും.