‘ഫസ്റ്റ് കിസ് ’ കുഞ്ഞുടുപ്പുകളുമായി ബോചെ ലോഞ്ചിംഗ് ആഘോഷമാക്കി
Sunday, November 26, 2023 1:51 AM IST
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ബോചെ ബ്രാന്‍ഡിലുള്ള ഫസ്റ്റ് കിസ് ബേബി വെയര്‍ പുറത്തിറക്കി. രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഉടുപ്പുകള്‍ ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നതെന്നു ബോചെ പറഞ്ഞു.
ഇക്കോ വാഷ് ചെയ്ത്, യാതൊരു അലര്‍ജിയും ഉണ്ടാക്കാത്തതെന്ന് ഉറപ്പുവരുത്തിയ തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് ഫസ്റ്റ് കിസ് ബേബി വെയറിന്റെ നിര്‍മാണം. ഏറ്റവും മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.
ബേബി വെയര്‍ നിര്‍മാണരംഗത്ത് പരിചയസമ്പന്നരായ ഡിസൈനേഴ്സാണ് വ്യത്യസ്തമായ ഉടുപ്പുകള്‍ തയാറാക്കുന്നത്. കേരളത്തിലെ എല്ലാ പ്രമുഖ ഔട്ട്ലെറ്റുകളിലും ഉടന്‍തന്നെ ഫസ്റ്റ് കിസ് ബേബി വെയര്‍ ലഭ്യമാകും. ആദ്യവര്‍ഷം നൂറു കോടി രൂപയുടെ വിറ്റുവരവാണു പ്രതീക്ഷിക്കുന്നതെന്ന് ബോചെ പറഞ്ഞു.