കെഎംഎയ്ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് അസോസിയേഷന് പുരസ്കാരം
Sunday, October 1, 2023 12:27 AM IST
കൊച്ചി: ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് (എഐഎംഎ) മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മാനേജ്മെന്റ് അസോസിയേഷനുകള്‍ക്ക് നല്കുന്ന മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷന് (എല്‍എംഎ) പുരസ്കാരം) കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) ലഭിച്ചു.
2022-2023 ലേക്കുള്ള മികച്ച പ്രകടനത്തിനാണ് കാറ്റഗറി 2 ല്‍ കെഎംഎക്ക് അവാര്‍ഡ് ലഭിച്ചത്.
67 ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകളാണ് എഐഎംഎയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.പ്രഫഷണല്‍ മികവ്, പദ്ധതി നടത്തിപ്പിലെ വൈദഗ്ധ്യം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വര്‍ഷംതോറും ഈ പുരസ്കാരം വിവിധ വിഭാഗങ്ങളിലായി നല്‍കുന്നത്.
കെഎംഎ പ്രസിഡന്റ് എ. ബാലകൃഷ്ണന്, മുന്‍ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി, ഓണററി സെക്രട്ടറി ദിലീപ് നാരായണന് , ഓണററി ട്രഷറര്‍ അള്‍ജിയേഴ്സ് ഖാലിദ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് പുരസ്കാരം സമ്മാനിച്ചു.