മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നാഷണല്‍ ഹബ് അന്ധേരി ഈസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
Friday, September 29, 2023 2:23 AM IST
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നാഷണല്‍ ഹബ് (എംഎന്എച്ച്) മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
. മലബാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് മുംബൈയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നാഷണല്‍ ഹബ് ആരംഭിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മലബാര്‍ നാഷണല്‍ ഹബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, മുന്‍ എം പിയും ലോക്മത് മീഡിയാ ഗ്രൂപ്പ് ചെയര്‍മാനുമായ വിജയ് ഡാര്‍ഡ, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ടസ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മായ എ.കെ. നിഷാദ്, കെ.പി. വീരാന്‍കുട്ടി, സി. മായിന്‍കുട്ടി, എം.പി. അബ്ദുള്‍ മജീദ്, വി.എസ്. ഷറീജ്, എ.കെ. ഫൈസല്‍, അബ്ദുള്ള, വെസ്റ്റ് റീജണ്‍ ഹെഡ് എ.ടി. ഫന്‍സീം അഹമ്മദ്, കോര്‍പറേറ്റ് ഹെഡ് ഷാജി കക്കോടി മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. 40 പുതിയ സ്റ്റോറുകള്‍ ഇന്ത്യയിലും 16 സ്റ്റോറുകള്‍ വിദേശരാജ്യങ്ങളിലുമായി തുറക്കാനാണ് പദ്ധതി. ജ്വല്ലറി റീട്ടെയില്‍ വ്യവസായത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മലബാര്‍ ഗ്രൂപ്പിന്റെ 30 ാം വാര്‍ഷികാഘോഷ വേളയില്‍തന്നെ മലബാര്‍ നാഷണല്‍ ഹബ് തുറക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.