ഒപ്റ്റി പ്രൈം ജനറേറ്ററുകളുമായി കിര്ലോസ്കര്
Wednesday, September 27, 2023 1:30 AM IST
കൊച്ചി: ഊര്‍ജോത്പാദന വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് (കെഒഇഎല്) സിപിസിബി4പ്ലസ് നിബന്ധനകള്‍ പാലിക്കുന്ന ഒപ്റ്റി പ്രൈം ജനറേറ്റര്‍ സെറ്റുകളുടെ നിര പുറത്തിറക്കി. ഈ പുതിയ ജെന്‍സെറ്റുകള്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന ഏറ്റവും പുതിയ പുക പുറന്തള്ളല്‍ നിബന്ധനകള്‍ പാലിക്കുന്നവയാണ്.
വ്യത്യസ്ത തരത്തിലുള്ള ഇന്ധനങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുംവിധം രൂപംനല്കിയിട്ടുള്ള കിര്ലോസ്കര് ജെന്‍സെറ്റുകള്‍ ഡീസല്‍, പ്രകൃതിവാതകം, ബയോഗ്യാസ് തുടങ്ങിയവയില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഗൗരി കിര്ലോസ്കര് പറഞ്ഞു.