ഓക്സിജന്‍ ബജാജ് ദേശീയ അവാര്‍ഡ്
Saturday, September 23, 2023 12:59 AM IST
കോട്ടയം: ബജാജ് ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ അമര്‍നാഥ് ദേശീയ പുരസ്കാരം ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന് ലഭിച്ചു. ബജാജ് ഫിനാന്‍സിന്റെ ഇന്ത്യയിലെ ഡീലര്‍മാരില്‍ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് ആന്‍ഡ് പ്രമോഷന് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം.
ദേശീയതലത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമായി ബജാജ് തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍മാര്‍ അവസാന റൗണ്ടില്‍ വോട്ട് ചെയ്താണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
ഒരു വര്‍ഷത്തെ ബിസിനസ് വളര്‍ച്ച, ഫിനാന്‍സ് പ്രമോഷന്, ഏറ്റവും മികച്ച കസ്റ്റമര്‍ ഓഫറുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാന്‍സ് ചുരുക്കപ്പട്ടിക തയാറാക്കിയത്. പുരസ്കാരം ബജാജ് ഫിനാന്‍സിന്റെ ആഭിമുഖ്യത്തില്‍ മുംബൈയില്‍ നടന്ന സംവാദ് 2023 ചടങ്ങില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി.
24 വര്‍ഷം കൊണ്ട് 50 ലക്ഷം ഉപഭോക്താക്കളാണ് ഓക്സിജനുള്ളത്. ഉപഭോക്താക്കള്‍ക്കിടയില്‍ ബജാജ് ഫിനാന്‍സിന്റെ അപ്രൂവല്‍ അനുപാതം ഏറ്റവും കൂടുതലുള്ളതും ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പെര്ട്ടിനാണ്.