എജിയോ ഓള് സ്റ്റാര്‍ സെയില്‍ പ്രഖ്യാപിച്ചു
Saturday, September 23, 2023 12:59 AM IST
കൊച്ചി: ഫാഷന്‍ ഇ ടെയ്ലര് എജിയോ ‘ഓള് സ്റ്റാര്‍സ് സെയില്‍’ പ്രഖ്യാപിച്ചു. ലീ ആന്‍ഡ് റാംഗ്ലറുമായി സഹകരിച്ച് നടത്തുന്ന ഓള് സ്റ്റാര്‍സ് സെയിലില്‍ 5500ല്‍ അധികം ബ്രാന്‍ഡുകളില്‍ 1.5 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികളുണ്ട്. 50 മുതൽ 90 ശതമാനം വരെ കിഴിവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 10% വരെ അധിക കിഴിവ് ലഭിക്കും.