എച്ച്എൽഎൽ ബ്ലഡ് ബാഗുകൾക്ക് ബിഐഎസ് അംഗീകാരം
Saturday, September 23, 2023 12:59 AM IST
തിരുവനന്തപുരം: എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് നിർമിക്കുന്ന ബ്ലഡ് ബാഗുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചു.
ബ്ലഡ് ബാഗുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന സുരക്ഷാ ഗുണനിലവാരം മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഐഎസ്/ ഐഎസ്ഒ 38261 ലൈസൻസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കന്പനിയായി മാറിയിരിക്കുകയാണ് എച്ച്എൽഎൽ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ.