കാര്‍ഷിക വികസന ബാങ്ക് വായ്പ ഓണ്‍ലൈനായി അടയ്ക്കാം
Saturday, September 23, 2023 12:55 AM IST
കൊച്ചി: സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളിലെ വായ്പകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സോഫ്റ്റ്വേറുമായി ആലപ്പുഴ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വേര്‍ കമ്പനി നൈസ് സിസ്റ്റംസ്.
ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ സോഫ്റ്റ് വേര് ലോഞ്ച് നിര്‍വഹിച്ചു. ഇതോടെ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ഇനിമുതല്‍ ബാങ്കിലെത്താതെ ലോണ്‍ അടയ്ക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് റിയല്‍ ടൈ ഓട്ടോമാറ്റിക് ക്രെഡിറ്റ് സൗകര്യത്തോടെ ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത് നൈസ് സിസ്റ്റം സിഇഒ ബിനീഷാണ്.