പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച
പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച
Wednesday, September 20, 2023 11:10 PM IST
കോ​ട്ട​യം: പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് 8.3 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി. ഹെ​ക്ട​ര്‍പ്ര​തി​യു​ള്ള ഉ​ത്പാ​ദ​ന​ത്തി​ലും നേ​ട്ട​മു​ണ്ടാ​യി. 2022-23ല്‍ ​രാ​ജ്യ​ത്തെ റ​ബ​ർ ഉ​ത്പാ​ദ​നം 839,000 മെ​ട്രി​ക് ട​ണ്‍ ആ​യി​രു​ന്നു.

1482 കി​ലോ​ഗ്രാ​മാ​ണ് 2022-23ലെ ​ഹെ​ക്ട​ര്‍പ്ര​തി​യു​ള്ള ഉ​ത്പാ​ദ​നം. ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​ത് 1472 കി​ലോ​ഗ്രാ​മാ​യി​രു​ന്നു. റ​ബ​ർ ഉ​പ​യോ​ഗം 9 ശ​ത​മാ​നം വ​ള​ര്‍ച്ച​യോ​ടെ ഉ​യ​ര്‍ന്ന നി​ല​യി​ല്‍ തു​ട​രു​ന്നു. 13,50,000 മെ​ട്രി​ക് ട​ണ്ണാ​യി​രു​ന്നു 2022-23ലെ ​ഉ​പ​യോ​ഗം.


മു​ന്‍ വ​ര്‍ഷം ഇ​ത് 12,38,000 മെ​ട്രി​ക് ട​ണ്‍ ആ​യി​രു​ന്നു. റ​ബ​ർ ഉ​പ​യോ​ഗ​ത്തി​ൽ ട​യ​ര്‍മേ​ഖ​ല 4.8 ശ​ത​മാ​ന​വും ട​യ​റി​ത​ര​മേ​ഖ​ല 20.4 ശ​ത​മാ​ന​വും വ​ള​ര്‍ച്ച നേ​ടി. രാ​ജ്യ​ത്തെ മൊ​ത്തം റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 70.3 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത് ട​യ​ര്‍നി​ര്‍മാ​ണ​മേ​ഖ​ല​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.