തൃശൂർ സഹകരണ ബാങ്കിൽ റെയ്ഡ് തീർന്നത് പുലർച്ചെ
Tuesday, September 19, 2023 11:45 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ 17 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ടിന്.
ബാങ്കിന്റെ പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണനെ വിളിച്ചുവരുത്തിയാണു പരിശോധിച്ചത്.
കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണു പരിശോധിച്ചത്. ബാങ്കിലെ 5000 അക്കൗണ്ടുകളുടെ വിവരങ്ങളും ഇഡി പരിശോധിച്ചു.