ഭീമ ജുവല്‍സ് ആംബുലന്‍സ് നല്കി
Monday, September 18, 2023 1:09 AM IST
കൊച്ചി: എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിന് ഭീമ ജുവല്‍സ് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ഡി ലെവല്‍ ആംബുലന്‍സ് സംഭാവനയായി നല്കി. വെന്റിലേറ്ററി സപ്പോര്‍ട്ട്, കാര്‍ഡിയാക് സപ്പോര്‍ട്ട്, ഓക്സിജന്‍, സക്ഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ആംബുലന്‍സ്.
ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദുമാധവ്, ഡയറക്ടര്‍ സരോജിനി ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോല്‍ മേയര്‍ എം. അനില്‍കുമാര്‍, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അംഗങ്ങളായ ആര്. രത്നാകരഷേണായി, വി. മനോഹര്‍ പ്രസാദ്, ഡോ. ജുനൈദ് റഹ്മാന്, ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കമ്പനി ശതാബ്ദി ആഘോഷത്തോടടുക്കുമ്പോള്‍ തങ്ങളുടെ സിഎസ്ആര്‍ പ്ലാറ്റ്ഫോമിലൂടെ സമൂഹ സേവനത്തിനായി കൂടുതല്‍ പദ്ധതികളുണ്ടെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് പറഞ്ഞു.