ജോസ് ആലുക്കാസ് തഞ്ചാവൂർ ഷോറൂം ഉദ്ഘാടനം ചെയ്തു
Sunday, September 17, 2023 12:24 AM IST
തഞ്ചാവൂർ: ജോസ് ആലുക്കാസ് ജ്വല്ലറിയുടെ തഞ്ചാവൂർ ബ്രാഞ്ച് ടി.കെ.ജി. നീലമേഘം എംഎൽഎ ഉദ്ഘാടനം ചെയ്തു.
തഞ്ചാവൂർ കോർപറേഷൻ മേയർ, സണ്‍. രാമനാഥൻ, ഡെപ്യൂട്ടി മേയർ, ഡോ. അഞ്ചുഗം ഭൂപതി, തമിഴ് നടി ചൈത്ര റെഡ്ഡി, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജോസ് ആലുക്കാസിന്റെ ഏറെ ജനപ്രിയത നേടിയ ശുഭമാംഗല്യം ബ്രൈഡൽ കളക്ഷൻ ഫെസ്റ്റീവ് എഡിഷൻ തഞ്ചാവൂരിലെയും പ്രധാന ആകർഷണമാണ്. ഉദ്ഘാടന ഓഫറായി 50,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബുധനാഴ്ച വരെ സ്വർണനാണയം സമ്മാനമായി ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം, പ്ലാറ്റിനത്തിന് ഏഴു ശതമാനം എന്നിങ്ങനെയാണ് കിഴിവ്. ഓരോ പർച്ചേസിനൊപ്പം പ്രത്യേക ഗിഫ്റ്റുകളും ലഭിക്കും.
പണിക്കൂലിയില്ലാതെ പാദസരം, മിഞ്ചി, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങൾ സ്വന്തമാക്കാം. ജോസ് ആലുക്കാസ് ഗോൾഡ് പർച്ചേസ് അഡ്വാൻസ് സ്കീമിലൂടെ ഉപഭോക്താക്കൾക്ക് പ്രതിമാസ സ്വർണ പദ്ധതികളിൽ നിക്ഷേപിക്കാനും കാലാവധി പൂർത്തിയാകുന്പോൾ പണിക്കൂലിയില്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.