സണ്ണി ഡയമണ്ട്സിന്റെ എക്സിബിഷന് കം സെയില് കൊല്ലത്ത്
Saturday, June 10, 2023 12:14 AM IST
കൊച്ചി: ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ സണ്ണി ഡയമണ്ട്സിന്റെ എക്സിബിഷന് കം സെയില് ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും. കൊല്ലം ക്വയ്ലോണ് ബീച്ച് ഹോട്ടല് ആന്ഡ് കണ്വന്ഷന് സെന്ററില് നടക്കുന്ന ഫെസ്റ്റീവ് ഗ്ലിമ്മേഴ്സ് സെയില് ഇന്നു രാവിലെ പത്തിന് കൊല്ലം ഡെപ്യൂട്ടി മേയര് കൊല്ലം മധു ഉദ്ഘാടനം ചെയ്യും.
ഇന്റേണലി ഫ്ളോലെസ് ഡയമണ്ട് ആഭരണ നിര്മാതാക്കളായ സണ്ണി ഡയമണ്ട്സിന്റെ ബ്രൈഡല് ലൈറ്റ് വെയിറ്റ് ഡയമണ്ട് ജ്വല്ലറി കളക്ഷന്റെ പ്രത്യേക പ്രദര്ശനവും വില്പനയും സെയിലില് ഉണ്ടായിരിക്കും. ഉപഭോക്താക്കള്ക്കായി അഞ്ചു കോടി രൂപയുടെ സമ്മാനങ്ങള് സ്വന്തമാക്കാനുള്ള അവസരവും സണ്ണി ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്.
ഉയര്ന്ന ഗുണനിലവാരമുള്ളതും ലേറ്റസ്റ്റ് ഡിസൈനുകളിലുള്ളതുമായ ബെല്ജിയം കട്ട് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. എക്സ്ചേഞ്ച് സൗകര്യവും അഡ്വാന്സ് പര്ച്ചേസ് സ്കീമുകളും കസ്റ്റമൈസ്ഡ് ആഭരണങ്ങളും എക്സ്ക്ലൂസീവ് ഗിഫ്റ്റ് കാര്ഡുകളുമടക്കമുള്ള സമ്മാനങ്ങളും ഫെസ്റ്റില് ഒരുക്കിയിട്ടുണ്ട്. കൂടാതെ സണ്ണി ഡയമണ്ട്സ് ഷോറൂമുകളിലൂടെ ഡയമണ്ടിന് 100 ശതമാനം മണി ബാക്കും പഴയ സ്വര്ണാഭരണങ്ങള് ഉയര്ന്ന മൂല്യത്തില് എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്ക്ക് ലഭ്യമാണ്.