സ്വിഫ്റ്റ് ഇ ആപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
Saturday, June 10, 2023 12:14 AM IST
കൊച്ചി: തടസങ്ങളില്ലാതെ അതിവേഗം പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യവുമായി എസ്ഐബി സ്വിഫ്റ്റ്ഇ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. അഞ്ചു മിനിറ്റില്‍ സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്ക് സ്വിഫ്റ്റ്ഇ ഒരുക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഫോണും ബയോമെട്രിക് ഉപകരണവും ഉണ്ടെങ്കില്‍ ഒരു ബാങ്ക് ശാഖയിലെന്ന പോലെ സ്വന്തം വീട്ടിലിരുന്നും ഇനി സ്വിഫ്റ്റ് ഇ മുഖേന പുതിയ അക്കൗണ്ട് തുറക്കാം.
ആധാറോ പാന്‍കാര്‍ഡോ ഉള്ള 18 വയസിന് മുകളില്‍ പ്രായമുള്ള, ആദ്യമായി അക്കൗണ്ട് തുറക്കാനിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.