ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം തുടങ്ങി
Thursday, June 8, 2023 1:24 AM IST
കൊച്ചി: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന ഹോട്ടല്‍ ടെക് കേരളയുടെ 12-ാം പതിപ്പിന് ഗോകുലം കണ്വന്ഷന് സെന്ററില്‍ തുടക്കമായി. 61 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്.
ഹോട്ടല്‍, റിസോര്‍ട്ട്, റസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശനത്തിനുണ്ട്. എക്സ്പോ നാളെ സമാപിക്കും.