വിയറ്റ്ജെറ്റില്‍ ഇ-വൗച്ചര്‍
Thursday, June 8, 2023 1:24 AM IST
കൊച്ചി: വിയറ്റ്ജെറ്റ് വിമാന യാത്രക്കാര്‍ക്ക് 1,753 രൂപ മുതല്‍ 3,506 രൂപ വരെ മൂല്യമുള്ള ഇ-വൗച്ചറുകള്‍ 25 ശതമാനം ഡിസ്കൗണ്ടിൽ ലഭ്യമാകും.
ടിക്കറ്റ് നിരക്കിന്മേലുള്ള നികുതി, ഇതര സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ എന്നിവയ്ക്ക് വൗച്ചര്‍ ചെലവഴിക്കാം. വിയറ്റ്ജെറ്റ് എയര്‍ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും വൗച്ചര്‍ ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.