സിന്തൈറ്റിന്റെ പിഫുഡ്സ് വിപണിയില്‍
Wednesday, June 7, 2023 12:49 AM IST
കൊച്ചി: മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഒലിയോറെസിന്‍സ് തുടങ്ങിയവയുടെ മുന്‍നിര കയറ്റുമതിക്കാരായ സിന്തൈറ്റ് സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉത്പാദന, വിപണനരംഗത്തേക്ക്.
പി ഫുഡ്സ് എന്ന ഫുഡ്ടെക് കമ്പനിയിലൂടെയാണ് പുതുരംഗത്തേക്കുള്ള ചുവടുവയ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അമേരിക്കന്‍ കമ്പനിയായ പിമെഡ്സ് എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് പിഫുഡ്സ്.
പാലിനു പകരമായി കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത സസ്യാധിഷ്ഠിത ഉത്പന്നം ജസ്റ്റ് പ്ലാന്റസ് ബ്രാന്‍ഡിലും പ്രോട്ടീന്‍ ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ പ്ലോട്ടീന്‍ എന്ന ബ്രാന്‍ഡിലും വിപണിയിലെത്തി. കടയിരുപ്പിലെ സിന്തൈറ്റ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, പിഫുഡ്സ് ഡയറക്ടര്‍ ജോ ഫെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.