റദ്ദാക്കിയ ടിക്കറ്റിന്റെ കാശ് കൊടുത്തില്ല; ബ്രിട്ടീഷ് എയർവേസിന് 11 ലക്ഷം ഡോളർ പിഴ
Sunday, June 4, 2023 12:18 AM IST
വാഷിംഗ്ടണ്: ബ്രിട്ടീഷ് എയർവേസിന് 11 ലക്ഷം ഡോളർ പിഴയിട്ട് അമേരിക്കൻ ഭരണകൂടം. കോവിഡ് മഹാമാരിയുടെ കാലത്തു റദ്ദാക്കിയ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു പണം തിരിച്ചുനൽകുന്നതിൽ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടിയെന്നു ഗതാഗതവകുപ്പ് അറിയിച്ചു.
വിമാനക്കന്പനിക്കെതിരേ 1200ലേറെ പരാതികൾ ലഭിച്ചതായി അമേരിക്കൻ സർക്കാർ അറിയിച്ചു. റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെനൽകുന്നതിനു പകരം വൗച്ചറുകൾ വാങ്ങാൻ ആളുകളെ വിമാനക്കന്പനി നിർബന്ധിച്ചതായും കണ്ടെത്തി.