റോയ് മണപ്പള്ളിക്ക് പുരസ്കാരം
Wednesday, May 31, 2023 12:45 AM IST
കൊച്ചി: ആറാമത് എഫ്എംബിഎഎഫ് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് നിശയില്‍ വിവിധ മേഖലകളിലെ ശ്രദ്ധേയരായവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കേരളത്തില്‍നിന്ന് ‘തൂലിക’എന്ന ചിത്രത്തിന്റെ സംവിധായകന് റോയ് മണപ്പള്ളിക്ക് ഹിന്ദി നടന് സുദേഷ് ബെറി പുരസ്കാരം സമ്മാനിച്ചു. മുംബൈ ഇസ്കോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ പ്രശസ്ത താരങ്ങളായ പ്രേം ചോപ്ര, ദീപ്ക്ഷിക നാഗ്പാല്‍ തുടങ്ങി ബോളിവുഡ് സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.