മണപ്പുറം ഫിനാന്‍സിൽ മാ-മണി ഡിജിറ്റല്‍
Wednesday, May 31, 2023 12:45 AM IST
കൊച്ചി: നൂതന ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുമായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാ-മണി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.
മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരു കുടക്കീഴില് ലഭ്യമാക്കുന്നതാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. പേഴ്സണല്‍ വായ്പ, ബിസിനസ് വായ്പ, വീട്ടുപകരണങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ തുടങ്ങി വായ്പാസേവനങ്ങള്‍ മാ-മണിയില്‍ ലഭിക്കും.